തൃത്താലയിൽ മുസ്ലിം ലീഗിൽ കൂട്ടരാജി; ജില്ലാ നേതൃത്വത്തിന്റെ അവഗണനയിൽ പൊട്ടിത്തെറി

  1. Home
  2. Kerala

തൃത്താലയിൽ മുസ്ലിം ലീഗിൽ കൂട്ടരാജി; ജില്ലാ നേതൃത്വത്തിന്റെ അവഗണനയിൽ പൊട്ടിത്തെറി

league


ജില്ലാ നേതൃത്വത്തിന്റെ നിരന്തരമായ അവഗണനയിലും അപമാനത്തിലും പ്രതിഷേധിച്ച് തൃത്താല നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രവർത്തകസമിതി അംഗങ്ങൾ കൂട്ടത്തോടെ രാജിവെച്ചു. മണ്ഡലം ഭാരവാഹികൾ ഒന്നടങ്കം രാജി സമർപ്പിച്ചിട്ടും അന്വേഷിക്കാനോ അനുരഞ്ജന ചർച്ചകൾക്കോ ജില്ലാ നേതൃത്വം തയ്യാറാകാത്തതിനെ തുടർന്ന് ശക്തമായ അമർഷം രേഖപ്പെടുത്തിക്കൊണ്ട് മണ്ഡലം കമ്മിറ്റി വാർത്താക്കുറിപ്പ് പുറത്തിറക്കി.

പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ഡലം കമ്മിറ്റിക്ക് ലഭിക്കേണ്ട ആറ് ലക്ഷം രൂപയുടെ കുടിശ്ശിക നൽകാത്തതും, മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ തൃത്താല കമ്മിറ്റി നിർദ്ദേശിച്ച പേര് വെട്ടിമാറ്റിയതും രാജിക്ക് പ്രധാന കാരണമായി.

കൂടാതെ മണ്ഡലം കമ്മിറ്റിയെ അവഹേളിക്കുന്ന പരതൂർ ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കരുതെന്ന ആവശ്യവും തൃത്താല ബിആർസിയിൽ ബിപിഒ ആയി എം.എൻ. നൗഷാദ് മാസ്റ്ററെ നിയമിക്കണമെന്ന ശുപാർശയും ജില്ലാ നേതൃത്വം തള്ളിക്കളഞ്ഞു. ഈ തുടർ അവഗണനകളിൽ പ്രതിഷേധിച്ച് ചേർന്ന യോഗത്തിൽ എസ്.എം.കെ. തങ്ങൾ, ടി. അസീസ് എന്നിവരുടെ പേരിലാണ് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.