കോഴിക്കോട്ട് തുണിക്കടയിൽ വൻ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിനു സമീപത്തുള്ള തുണിക്കടയിൽ വൻ തീപിടിത്തം. ആളപായമില്ലെന്നാണ് വിവരം. ആറ് യൂണിറ്റ് ഫയർഫോഴ്‌സ് എത്തി തീ അണക്കാൻ ശ്രമങ്ങൾ തുടരുകയാണ്. തീ മറ്റുകടകളിലേക്കും വ്യാപിച്ചതായാണ് സൂചന. കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്‌റ്റൈൽസ് എന്ന തുണിക്കടയ്ക്കാണ് തീപിടുത്തമുണ്ടായത്.
കെട്ടിടത്തിന്റെ മറ്റു നിലകളിലുള്ളവരെ ഒഴിപ്പിച്ചു. ബസ് സ്റ്റാൻഡിലെ ബസുകൾ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയിട്ടുണ്ട്. പ്രദേശത്താകെ പുക പടർന്നിട്ടുണ്ട്. ഈ ഭാഗത്തേക്കുള്ള ഗതാഗത്തിന് പൊലീസ് നിയന്ത്രണമേർപ്പെടുത്തി.
ബസ്സ്റ്റാൻഡ് പരിസരത്തെ റോഡ് അടച്ചതോടെ നഗരത്തിലെ മറ്റു ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ എല്ലാ കടകളിലും വൈദ്യതി ബന്ധം വിച്ഛേദിക്കണമെന്ന് മേയർ ബീനാ ഫിലിപ്പ് അറിയിച്ചു.