തൃശൂർ റെയിൽവേ പാർക്കിങ് കേന്ദ്രത്തിൽ വൻ തീപിടിത്തം; 270 ബൈക്കുകൾ കത്തി

  1. Home
  2. Kerala

തൃശൂർ റെയിൽവേ പാർക്കിങ് കേന്ദ്രത്തിൽ വൻ തീപിടിത്തം; 270 ബൈക്കുകൾ കത്തി

image


തൃശൂർ റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് സ്ഥലത്ത് വൻ തീപിടിത്തം. റെയിൽവേ സ്റ്റേഷൻ രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടർ പൂർണ്ണമായും പാളത്തിൽ കിടന്ന എൻജിൻ ഭാഗികമായും കത്തി നശിച്ചു. അഞ്ഞൂറിലധികം ബൈക്കുകൾ കത്തി നശിച്ചു എന്നാണ് എഫ്‌ഐആറിലുള്ളത്. 270 ബൈക്കുകൾ കത്തിയെന്ന് ഇതുവരെയുള്ള പരിശോധനയിൽ സ്ഥിരീകരിച്ചു.ആളപായമില്ല. പാർക്കിങ് കേന്ദ്രത്തിൽ ടിക്കറ്റ് നൽകാൻ ഉണ്ടായിരുന്ന രണ്ട് സ്ത്രീകൾ ഓടി രക്ഷപ്പെട്ടു.തൊട്ടടുത്തുള്ള മരങ്ങളിലേക്കും തീപിടർന്നു. ഒരു മണിക്കൂറിനുശേഷമാണ് തീ നിയന്ത്രിക്കാനായത്.

തീപിടിത്തമുണ്ടായ സ്ഥലം സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ നേരിട്ടെത്തി പരിശോധിച്ചു. അന്വേഷണത്തിന് വേണ്ടി പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണത്തിനുശേഷം കൂടുതൽ വിവിരങ്ങൾ വ്യക്തമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.