ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ഡോ. എസ്. കാർത്തികേയൻ പുതിയ എക്സൈസ് കമ്മീഷണർ, ജെറോമിക് ജോർജ് വിഴിഞ്ഞം എംഡി

  1. Home
  2. Kerala

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ഡോ. എസ്. കാർത്തികേയൻ പുതിയ എക്സൈസ് കമ്മീഷണർ, ജെറോമിക് ജോർജ് വിഴിഞ്ഞം എംഡി

ias officers


സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വീണ്ടും നിർണായക അഴിച്ചുപണി നടത്തി സർക്കാർ ഉത്തരവിറക്കി. 14 ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളിലും അധിക ചുമതലകളിലുമാണ് മാറ്റം വരുത്തിയിരിക്കുന്നത്. സീറാം സാംബശിവറാവുവിന് പകരമായി ഡോ. എസ്. കാർത്തികേയൻ ഐഎഎസിനെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിച്ചു. അവധി കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹത്തിന് ജലവിഭവ വകുപ്പ്, ഭവന നിർമ്മാണ വകുപ്പ് എന്നിവയുടെ സ്പെഷ്യൽ സെക്രട്ടറി ചുമതലകളും നൽകിയിട്ടുണ്ട്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഒഎസ്ഡിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

തിരുവനന്തപുരം മുൻ ജില്ലാ കലക്ടർ ജെറോമിക് ജോർജിനെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ മാനേജിങ് ഡയറക്ടറായി (എംഡി) നിയമിച്ചു. ഇതിനുപുറമെ കേരള മാരിടൈം ബോർഡ് സിഇഒയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായ എം.ജി. രാജമാണിക്യത്തിന് ഇൻഫർമേഷൻ കേരള മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടെ പൂർണ്ണ അധിക ചുമതല നൽകി.

മറ്റ് പ്രധാന മാറ്റങ്ങൾ:

  • ഡോ. ശർമിള മേരി ജോസഫ്: ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ഇവർക്ക് കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (KTDFC) ചെയർപേഴ്സൺ, എംഡി എന്നീ അധിക ചുമതലകൾ നൽകി.
  • എൻ. പ്രശാന്ത്: കെഎസ്ഇബി ചെയർമാനായ ഇദ്ദേഹത്തിന് മ്യൂസിയം, മൃഗശാല, പുരാവസ്തു വകുപ്പിന്റെ അധിക ചുമതല കൈമാറി.
  • ഡി. ബാലമുരളി: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പല ഉദ്യോഗസ്ഥരും ചുമതലയേൽക്കാൻ വിസമ്മതിച്ച കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ (KMSCL) പുതിയ മാനേജിങ് ഡയറക്ടറായി നിയമിച്ചു.
  • എൻ. ദേവീദാസ്: ലൈഫ് മിഷൻ സിഇഒയായി നിയമിച്ചതിനൊപ്പം ഇംപാക്ട് കേരള മാനേജിങ് ഡയറക്ടറുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്.