കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാർത്ഥിനിയെ മുംബൈയിൽ കണ്ടെത്തി
കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാർത്ഥിനിയെ മുംബൈ താനെ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ച് അവിടെയുണ്ടെന്ന കാര്യം അറിയിക്കുകയായിരുന്നു. തുടർന്ന്കോ ഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസും ബന്ധുക്കളും താനെയിലേക്ക് പുറപ്പെട്ടു. പാലക്കാട് സ്വദേശിനിയായ അമൃതയെ ഇഇന്നലെ മുതലാണ് കാണാതായത്. ''ഡോക്ടറെ കാണാന്‍ പോവുകയാണെന്ന് പറഞ്ഞാണ് പെൺകുട്ടി ഹോസ്റ്റലിൽ നിന്നും ഇറങ്ങിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി റെയിൽവേ സ്റ്റേഷനിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.പെൺകുട്ടി പരീക്ഷ ടെൻഷനിലായിരുന്നു എന്നാണ് സഹപാഠികൾ പോലീസിനോട് പറഞ്ഞത്.കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്
