മലപ്പുറത്ത് രണ്ടിടങ്ങളിൽ എംഡിഎംഎ വേട്ട; 4 പേർ പിടിയിൽ
മലപ്പുറം ജില്ലയിൽ ലഹരിമരുന്ന് വ്യാപനത്തിനെതിരെ നടത്തിയ ശക്തമായ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി എംഡിഎംഎ പിടികൂടി. സംഭവങ്ങളിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.മഞ്ചേരി മുള്ളമ്പാറ കോണിക്കല്ലിൽ നടത്തിയ പരിശോധനയിൽ 43 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. മമ്പാട് ഓടായിക്കൽ സ്വദേശി ഷുഹൈബ്, പന്തല്ലൂർ കടമ്പോട് സ്വദേശി നാസർ, വാണിയമ്പലം തച്ചങ്കോട് സ്വദേശി സാജിദ് എന്നിവരാണ് ഇവിടെ നിന്ന് പിടിയിലായത്. ഇവരിൽ നിന്ന് ഇലക്ട്രോണിക് ത്രാസുകളും ഏകദേശം 85,000 രൂപയും പൊലീസ് കണ്ടെടുത്തു.
അതേസമയം, മഞ്ചേരി മെഡിക്കൽ കോളേജ് പരിസരത്ത് നടത്തിയ മറ്റൊരു പരിശോധനയിൽ എടക്കര സ്വദേശി പ്രകാശ് എന്നയാളെ 4.30 ഗ്രാം എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തു.
ലഹരിമരുന്ന് വിൽപ്പനയും വിതരണവും ലക്ഷ്യമിട്ടായിരുന്നു എംഡിഎംഎ കൈവശം വെച്ചതെന്ന സംശയത്തിലാണ് അന്വേഷണം. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും, ലഹരി ശൃംഖലയുടെ കൂടുതൽ കണ്ണികൾ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
