ധ്യാനം, നൃത്തം, സം​ഗീതം ; ഇതുവരെ കാണാത്ത വൈബിൽ മാനവീയം

  1. Home
  2. Kerala

ധ്യാനം, നൃത്തം, സം​ഗീതം ; ഇതുവരെ കാണാത്ത വൈബിൽ മാനവീയം

MANAVEEYAM


ആർട്ട്‌ ഓഫ് ലിവിങ്ങ്  മാനവീയം വീഥിയിൽ സംഘടിപ്പിച്ച ഫ്ലാഷ്മോബ് യുവജനങ്ങൾക്ക് ഒരു വേറിട്ട അനുഭവം ആയി. സം​ഗീതവും നൃത്തവും ധ്യാനവും പ്രാണായാമവും കൂടി ചേർന്നപ്പോൾ പരിപാടി ​ഗംഭീരമായി. ആർട്ട് ഓഫ് ലിവിങ് സംഘടിപ്പിക്കുന്ന യുവജന സംഗമം Vibes EduYouth Summit ന്റെ പ്രചരണാർത്ഥമാണ് മാനവീയത്തിൽ ഫ്ലാഷ്മോബ് സംഘടിപ്പിച്ചത്. ഫെബ്രുവരി 16 ന്, തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന സമ്മിറ്റിൽ 
ആർട്ട്‌ ഓഫ് ലിവിങ്ങ്  സ്ഥാപകാചാര്യനൻ ശ്രീ ശ്രീ രവിശങ്കർ  പങ്കെടുക്കും.   

തിരുവനന്തപുരം ജില്ലയിലെ ആർട്ട്‌ ഓഫ് ലിവിങ്ങിന്റെ യുവ വോളന്റിയർമാരാണ് സംഘാടകർ 'ലഹരിവിമുക്ത കേരളം ' എന്ന ആശയം മുന്നോട്ട് വച്ചയിരുന്നു ഫ്ളാഷ് മോബ് സംഘടിപ്പിച്ചത്.  ഈ പരിപാടി ചുറ്റും കൂടിയ  നൂറു കണക്കിന് കാണികൾക്ക് ആസ്വാദ്യമായി.  റോഡിന് ഇരുവശത്തുമായിരുന്ന് നിരവധി സാധാരണക്കാരും ഫ്ളാഷ് മോബിന്റെ ഭാ​ഗമായി  ധ്യാനം ചെയ്തു.