സംഘടനാ വിരുദ്ധ പ്രവർത്തനം, മീനാങ്കൽ കുമാറിനെ സിപിഐ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

  1. Home
  2. Kerala

സംഘടനാ വിരുദ്ധ പ്രവർത്തനം, മീനാങ്കൽ കുമാറിനെ സിപിഐ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

s


സിപിഐ മുൻ തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം മീനാങ്കൽ കുമാറിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് ഇന്ന് ചേർന്ന ജില്ലാ കൗൺസിൽ നടപടി എടുത്തത്. ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കൗൺസിലിലേക്ക് തന്നെ പരിഗണിക്കാത്തതിൽ മീനാങ്കൽ കുമാർ പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മീനാങ്കലിനെ ജില്ലാ എക്സിക്യൂട്ടീവിൽ നിന്ന് ഒഴിവാക്കി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, താൻ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്നും എഐടിയുസി ജില്ലാ സെക്രട്ടറിയായ തന്നെ യൂണിയൻ ഓഫീസിൽ കയറുന്നതിൽ നിന്ന് പോലും പാർട്ടി വിലക്കിയെന്നും മീനാങ്കൽ കുമാർ പറഞ്ഞു.