ഇൻസ്റ്റഗ്രാമിലൂടെ പരിചയം, യുവതിയിൽ നിന്ന് സ്വർണം കൈക്കലാക്കി, ദേഹോപദ്രവമേൽപ്പിച്ചു; മീശ വിനീത് വീണ്ടും പിടിയിൽ

  1. Home
  2. Kerala

ഇൻസ്റ്റഗ്രാമിലൂടെ പരിചയം, യുവതിയിൽ നിന്ന് സ്വർണം കൈക്കലാക്കി, ദേഹോപദ്രവമേൽപ്പിച്ചു; മീശ വിനീത് വീണ്ടും പിടിയിൽ

tiktok meesha vineeth


ഇൻസ്റ്റഗ്രാം റീൽസുകളിലൂടെ പ്രശസ്തനായ മീശ വിനീത് വീണ്ടും അറസ്റ്റിൽ. സ്വർണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം ദേഹോപദ്രവമേൽപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് നടപടി. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിനിയിൽ നിന്ന് ഒരു മാസം മുമ്പ് പണയം വയ്ക്കാനായി ഇയാൾ ആറ് പവൻ കൈക്കലാക്കിയിരുന്നു. 

സ്വർണം തിരികെ വേണമെന്ന് യുവതി ആവശ്യപ്പെട്ടു. താനുള്ള സ്ഥലത്തുവന്നാൽ ആഭരണങ്ങൾ തിരികെ നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു. കിളിമാനൂരെത്തിയ യുവതിയെ ബൈക്കിൽ കയറ്റി വീട്ടിലേക്ക് കൊണ്ടുപോകുകയും ദേഹോപദ്രവമേൽപ്പിക്കുകയുമായിരുന്നു. തുടർന്ന് യുവതി കിളിമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.