മെസിയുടെ പേരിലെ തട്ടിപ്പ്: എസ്ഐടി അന്വേഷണത്തിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ആന്റോ അഗസ്റ്റിന്‍

  1. Home
  2. Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: എസ്ഐടി അന്വേഷണത്തിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ആന്റോ അഗസ്റ്റിന്‍

anto augustine


അർജന്റീന ഫുട്ബോൾ ടീമിനെയും ലയണൽ മെസിയെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ എസ്ഐടി അന്വേഷണം ഊർജിതമായതോടെ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. എറണാകുളം സെഷൻസ് കോടതിയിലാണ് ഹർജി സമർപ്പിച്ചത്. അപേക്ഷ നാളെ കോടതി പരിഗണിക്കും.

സ്ഥാപനത്തിലും വസതിയിലും പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ റെയ്ഡിന് പിന്നാലെ അറസ്റ്റ് സാധ്യത മുൻകൂട്ടി കണ്ടാണ് ആന്റോയുടെ ഈ നീക്കം. വയനാട്ടിലെ അബ്കാരി കേസുമായി ബന്ധപ്പെട്ട് എക്സൈസ് അറസ്റ്റ് ചെയ്ത ആന്റോ നിലവിൽ ജാമ്യത്തിൽ കഴിയുകയാണ്. ഇതിനുപുറമേ, വി.ഡി. സതീശനെതിരായ അധിക്ഷേപ പരാമർശത്തിൽ കോൺഗ്രസ് വക്താവ് രാജു പി. നായരുടെ പരാതിയെത്തുടർന്ന് കളമശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് നേരിടാനും ആന്റോ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ ഹർജി ശനിയാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വരും.

തട്ടിപ്പിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും വ്യക്തിപരമായ പകപോക്കലിന്റെ ഭാഗമായാണ് കേസെടുത്തതെന്നുമാണ് ജാമ്യാപേക്ഷയിൽ ആന്റോ അഗസ്റ്റിന്റെ വാദം.