മെത്രാപ്പോലീത്തയുടെ അരമനയിൽ അതിക്രമിച്ചുകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; 4 പേര്‍ക്കെതിരെ കേസ്

  1. Home
  2. Kerala

മെത്രാപ്പോലീത്തയുടെ അരമനയിൽ അതിക്രമിച്ചുകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; 4 പേര്‍ക്കെതിരെ കേസ്

mar-aprem


ഓര്‍ത്തഡോക്‌സ് സഭ അടൂര്‍ കടമ്പനാട് ഭദ്രാസന ബിഷപ്പ് സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയ്ക്കെതിരെ വധഭീഷണഇയെന്ന് പരാതി. മെത്രാപ്പോലീത്തയുടെ അരമനയിൽ അതിക്രമിച്ച് കയറിയാണ് അക്രമികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.

ഇന്നലെ രാവിലെയാണ് സംഭവം. സഭയുടെ കോളേജുകളില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമനം നടത്തുന്നു എന്നാരോപിച്ചായിരുന്നു അതിക്രമം. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അടൂര്‍ പൊലീസ് കേസെടുത്തു.