മൈക്രോഫിനാൻസ് തട്ടിപ്പ്: വെള്ളാപ്പള്ളിക്കെതിരേ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നൽകാൻ ഹൈക്കോടതി ഉത്തരവ്

  1. Home
  2. Kerala

മൈക്രോഫിനാൻസ് തട്ടിപ്പ്: വെള്ളാപ്പള്ളിക്കെതിരേ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നൽകാൻ ഹൈക്കോടതി ഉത്തരവ്

vellappally


മൈക്രോ ഫിനാൻസ് കേസിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വൻ തിരിച്ചടി. കേസിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിന് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നൽകാൻ ജസ്റ്റിസ് എ. ബദറുദ്ദീൻ നിർണായക ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് വിചാരണക്കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകിയത്. വിഷയം പരിശോധിച്ച കോടതി, അന്വേഷണച്ചുമതലയുള്ള എസ്.പി എസ്. ശശിധരനോട് രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നൽകാൻ കർശന നിർദേശം നൽകി.

കേസന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനെതിരെ ചേർത്തല സ്വദേശി എം.എസ്. അനിൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണായക നീക്കം. കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നിലവിൽ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.