ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കന് പരിക്കേറ്റു
ഇടുക്കി ജില്ലയിലെ മാങ്കുളം പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്‌കന് പരിക്കേറ്റു. താളുകണ്ടംകുടി സ്വദേശി സതീശൻ പി കെയ്ക്കാണ് പരിക്കേറ്റത്. കാപ്പി വിളവെടുക്കുന്നതിനിടയിലാണ് സംഭവം. കാട്ടാനക്കൂട്ടത്തെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടയിൽ സതീശൻ വീഴുകയും വീണുകിടന്ന സതീശന്റെ കാലിൽ കാട്ടാന ചവിട്ടുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികളാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.
