വയനാട്ടിൽ മധ്യവയസ്കനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി പിടിയിൽ

  1. Home
  2. Kerala

വയനാട്ടിൽ മധ്യവയസ്കനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി പിടിയിൽ

murder


വയനാട് അമ്പലവയലിൽ മധ്യവയസ്കനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അമ്പലവയൽ ആണ്ടൂർ സ്വദേശി വേണുഗോപാലാണ് മരിച്ചത്. സംഭവത്തിൽ ആനപ്പാറ സ്വദേശി പ്രമോദിനെ പോലീസ് അറസ്റ്റ് ചെയ്തു.

മദ്യലഹരിയിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ഇരുവരും തമ്മിൽ സംഘർഷമുണ്ടായത്. പ്രമോദിന്റെ മർദ്ദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വേണുഗോപാൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.