കൊട്ടിയൂരിൽ വനത്തിനകത്ത് കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി

  1. Home
  2. Kerala

കൊട്ടിയൂരിൽ വനത്തിനകത്ത് കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി

image


കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ അമ്പായത്തോടിലെ വനമേഖലയിൽ കാണാതായിരുന്ന മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി.അമ്പായത്തോടിലെ അച്ചേരിക്കുഴി രാജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ച ശേഷം രാജേഷ് ഉൾവനത്തിലേക്ക് കടന്നത്.തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇന്ന് വനത്തിനകത്ത് മൃതദേഹം കണ്ടെത്തിയത്.
മരണത്തിന്റെ കൃത്യമായ കാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം വ്യക്തമാകുമെന്നാണ് പൊലീസ് അറിയിച്ചത്