ഹിമാചൽ പ്രദേശിൽ നേരിയ ഭൂചലനം; ആളപായമില്ല
ഹിമാചൽ പ്രദേശിലെ മണ്ടി ജില്ലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് റിക്റ്റർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.ഭൂമിക്കടിയിൽ എട്ട് കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂകമ്പ സാധ്യത കൂടുതലുള്ള സീസ്മിക് സോൺ-5 വിഭാഗത്തിലാണ് മണ്ടി ജില്ല ഉൾപ്പെടുന്നത്.
