നിരവധി തൊഴിലവസരങ്ങളുമായി മിൽമ 23000 മുതൽ ഒരു ലക്ഷം രൂപ വരെ ശമ്പളം
മലബാർ മിൽമയിൽ നിരവധി തൊഴിലവസരങ്ങൾ. പ്ലാന്റ് അസിസ്റ്റന്റ്, ടെക്‌നീഷൻ, ലാബ് അസിസ്റ്റന്റ്, ജൂനിയർ സൂപ്പർവൈസർ, ജൂനിയർ അസിസ്റ്റന്റ്‌റ്, മാർക്കറ്റിങ് അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്‌റ്, മാർക്കറ്റിങ് ഓർഗനൈസർ, സിസ്റ്റം സൂപ്പർവൈസർ, അസിസ്റ്റന്റ്‌റ് ഡയറി ഓഫീസർ, അസിസ്റ്റന്റ് എഞ്ചിനീയർ, അസിസ്റ്റർ പർച്ചേസ് ഓഫീസർ, അസിസ്റ്റന്റ് വെറ്ററിനറി ഓഫീസർ, അസിസ്റ്റന്റ് ഫിനാൻസ് ഓഫീസർ, അസിസ്റ്റന്റ് ക്വാളിറ്റ അഷ്വറൻസ് ഓഫീസർ, അസിസ്റ്റന്റ് എച്ച്ആർഡി ഓഫീസർ, അസിസ്റ്റന്റ്‌റ് ഡയറി ഓഫീസർ, അസിസ്റ്റന്റ് മാർക്കറ്റിങ് ഓഫീസർ തുടങ്ങിയ തസ്തികകളിലാണ് അവസരം.
പ്ലാന്റ് അസിസ്റ്റന്റിന് 23000 മുതൽ 56240 രൂപ വരെയാണ് ശമ്പളം. ടെക്‌നിക്കൽ തസ്തികകളിൽ 29490 മുതൽ 85160 രൂപ വരെയാണ് ശമ്പളം, അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിൽ 50,320 മുതൽ 101560 രൂപ വരെയാണ് ശമ്പളം
