നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

  1. Home
  2. Kerala

നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

accident


നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പിള്ളി തേവലക്കര സ്വദേശി ജെസി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

കണ്ണൂര്‍ മലയാംപടിയിലായിരുന്നു അപകടമുണ്ടായത്. നാടകം കഴിഞ്ഞ് രാത്രി കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് പോകവെയായിരുന്നു അപകടം. മലയാംപടി എസ് വളവില്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.

ദേവ കമ്മ്യൂണിക്കേഷന്‍ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.