ആർഎസ്എസ് രാഷ്ട്രീയമാണ് തന്റേതെന്ന് ഗവർണർ വ്യക്തമാക്കുന്നു, പദവിയുടെ മാന്യത കൈവിടുന്നു; മന്ത്രി കെ രാജൻ

  1. Home
  2. Kerala

ആർഎസ്എസ് രാഷ്ട്രീയമാണ് തന്റേതെന്ന് ഗവർണർ വ്യക്തമാക്കുന്നു, പദവിയുടെ മാന്യത കൈവിടുന്നു; മന്ത്രി കെ രാജൻ

K RAJAN


ഗവർണർ പദവിയുടെ മാന്യത കൈവിടുന്നുവെന്ന് റവന്യു മന്ത്രി കെ രാജൻ. പദവിയിൽ ഇരുന്ന് മാന്യതയ്ക്ക് നിരക്കാത്ത പ്രയോഗങ്ങൾ നടത്തുന്നു. ഗവർണർ ഫെഡറൽ തത്വങ്ങൾ ലംഘിക്കുന്നു. ആർ എസ് എസ് രാഷ്ട്രീയമാണ് തന്റേത് എന്ന് ഗവർണർ വിശദീകരിച്ചു. ഗവർണർ പദവിക്ക് നിരക്കാത്ത പ്രയോഗങ്ങൾ ഒഴിവാക്കണം. ഗവർണറോട് ഭരണഘടനാപരമായ ആദരവുണ്ടെന്നും മന്ത്രി പറഞ്ഞു. ഗവർണർക്ക് പിന്നിൽ ആരെങ്കിലും ഉണ്ടെങ്കിൽ വൈകാതെ അത് പുറത്തു വരുമെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.

അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ പ്രവൃത്തി ഭരണഘടനാപ്രശ്നമുണ്ടാക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കാണാത്ത ബിൽ ഒപ്പിടില്ലെന്ന് പറയുന്നതിൽ മുൻവിധിയുണ്ട്. വാർത്താസമ്മേളനം ഗവർണറെ തുറന്നുകാട്ടുന്നതായിയെന്നും എം ബി രാജേഷ് വിമർശിച്ചു.