രാഹുൽ ഗാന്ധിക്ക് ഓണക്കോടി സമ്മാനിച്ച് മന്ത്രി കെ.എ. തുളസി

  1. Home
  2. Kerala

രാഹുൽ ഗാന്ധിക്ക് ഓണക്കോടി സമ്മാനിച്ച് മന്ത്രി കെ.എ. തുളസി

k a thulasi


മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഡൽഹിയിലെത്തിയ കെ.എ. തുളസി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിച്ച് ഓണക്കോടി സമ്മാനിച്ചു. ഭർത്താവും പാലക്കാട് എം.പിയുമായ വി.കെ. ശ്രീകണ്ഠനൊപ്പം സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിലെത്തിയാണ് മന്ത്രി ഓണക്കോടി കൈമാറിയത്.

തിരുവനന്തപുരം കാരാൾക്കടയിൽ നിന്നുള്ള മുണ്ടാണ് സമ്മാനമായി നൽകിയത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തിരുവനന്തപുരം സന്ദർശിച്ചപ്പോൾ കാരാൾക്കടയിലെത്തി സാരി വാങ്ങിയ ഓർമ്മകളും, ഇന്ദിരാഗാന്ധിയുടെ ചിത്രം ഇപ്പോഴും അവിടെ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരവും മന്ത്രി രാഹുൽ ഗാന്ധിയുമായി പങ്കുവെച്ചു.

ഡൽഹി സന്ദർശനത്തിനിടെ കേന്ദ്ര സാമൂഹിക നീതി മന്ത്രി ഡോ. വീരേന്ദ്ര കുമാർ, ഗോത്രകാര്യ മന്ത്രി ജുവൽ ഓറം എന്നിവരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.