മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവർ നിയമനം: ഡിവൈഎഫ്ഐ പ്രവർത്തകനെ നിയമിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി

  1. Home
  2. Kerala

മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവർ നിയമനം: ഡിവൈഎഫ്ഐ പ്രവർത്തകനെ നിയമിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി

thulasi teacher


മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നു. പാലക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകന് നിയമനം നൽകിയതിനെതിരെ യൂത്ത് കോൺഗ്രസ് കെപിസിസിക്കും എഐസിസിക്കും പരാതി നൽകി. മന്ത്രിയുടെ സ്റ്റാഫ് നിയമനത്തിൽ പാലക്കാട്ടെ ഒരു യൂത്ത് കോൺഗ്രസ്-കോൺഗ്രസ് പ്രവർത്തകനെപ്പോലും പരിഗണിച്ചില്ലെന്നാണ് പരാതിയിലെ പ്രധാന ആക്ഷേപം.

വിഷയത്തിൽ പാർട്ടി നേതൃത്വത്തിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സതീഷ് തിരുവാലത്തൂർ പ്രതികരിച്ചു. വിവാദമായ ഈ ഡ്രൈവർ നിയമനം റദ്ദാക്കാൻ പാർട്ടി നേതൃത്വം തയ്യാറാകാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോൺഗ്രസ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് ഇടതുപക്ഷ യുവജന സംഘടനയിലെ പ്രവർത്തകനെ നിയമിച്ചത് വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചേക്കും.