മന്ത്രി കെ.എം. ഷാജിക്കെതിരെ വാട്സാപ്പിൽ അധിക്ഷേപം; പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

  1. Home
  2. Kerala

മന്ത്രി കെ.എം. ഷാജിക്കെതിരെ വാട്സാപ്പിൽ അധിക്ഷേപം; പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Shaji


തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയെ സാമൂഹികമാധ്യമത്തിലൂടെ ആക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി. കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ (CPO) സുജിത്തിനെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.

കാസർകോട് ജില്ലയിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും ഡിവൈ.എസ്.പിമാരും ഉൾപ്പെടെ അംഗങ്ങളായുള്ള 'പോലീസ് ഫ്രണ്ട്‌സ്' എന്ന ഔദ്യോഗിക വാട്​സാപ്പ് ഗ്രൂപ്പിലായിരുന്നു സുജിത്ത് വിവാദ സന്ദേശം അയച്ചത്. മന്ത്രി കെ.എം. ഷാജിയെ വർ​ഗീയവാദി എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ളതായിരുന്നു സന്ദേശം.

ആദ്യം വ്യക്തിഗത സാമൂഹികമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പ് സുജിത്ത് പിന്നീട് ഈ പോലീസ് വാട്​സാപ്പ് ഗ്രൂപ്പിലേക്കും ഫോർവേഡ് ചെയ്യുകയായിരുന്നു. ഗ്രൂപ്പിലെ മറ്റ് ഉദ്യോഗസ്ഥർക്കിടയിൽ തന്നെ സന്ദേശം വലിയ രീതിയിൽ ചർച്ചയാവുകയും വിവാദമാവുകയും ചെയ്തതോടെയാണ് ഉന്നത പോലീസ് അധികാരികൾ ഉദ്യോഗസ്ഥനെതിരെ അടിയന്തിരമായി സസ്പെൻഷൻ നടപടി സ്വീകരിച്ചത്. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.