കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാൻ ഏത് നിമിഷവും തയ്യാറെന്ന് മന്ത്രി സണ്ണി ജോസഫ്

  1. Home
  2. Kerala

കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാൻ ഏത് നിമിഷവും തയ്യാറെന്ന് മന്ത്രി സണ്ണി ജോസഫ്

image


കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഏത് സമയത്തും ഒഴിയാൻ താൻ തയ്യാറാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് . രണ്ട് ചുമതലകൾ ഒരേസമയം വഹിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് നേതൃത്വത്തെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരെ ഫ്‌ലെക്സ് ബോർഡുകൾ സ്ഥാപിച്ചത് ആരാണെന്ന് അറിയില്ലെന്നും, വിഷയങ്ങൾ പാർട്ടി യോഗങ്ങളിൽ ചർച്ച ചെയ്യുന്നതാണ് ശരിയെന്നും കെപിസിസി നിർദേശിക്കുന്ന ഏതൊരു സമയത്തും ചുമതല കൈമാറാൻ തയ്യാറാണ് എന്നും സണ്ണി ജോസഫ് പറഞ്ഞു.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സണ്ണി ജോസഫിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്, കോട്ടയം, ഡിസിസി ഓഫീസുകൾക്ക് മുന്നിലും തൃശൂരിലും ഫ്ലക്‌സുകൾ ഉയർന്നിരുന്നു. ഒരാൾ ഇരട്ട പദവി വഹിക്കുന്നത് ശരിയല്ലെന്നും മുഴുവൻ സമയ കെപിസിസി പ്രസിഡന്റ് വേണമെന്നുമാണ് ആവശ്യം. എംപിയം എംഎൽഎയും മണ്ഡലം ശ്രദ്ധിക്കട്ടെയെന്നുമാണ് ഫ്ളെക്സ‌ിൽ പറയുന്നത്. കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് ഫ്ളെക്‌സ് പ്രത്യക്ഷപ്പെട്ടത്.