ബിരിയാണി' ശങ്കുവിനെ സസ്‌പെൻഡ് ചെയ്‌തെന്ന വ്യാജവാർത്തയിൽ ഡിജിപിക്ക് പരാതി നൽകി മന്ത്രിയുടെ ഓഫീസ്

  1. Home
  2. Kerala

ബിരിയാണി' ശങ്കുവിനെ സസ്‌പെൻഡ് ചെയ്‌തെന്ന വ്യാജവാർത്തയിൽ ഡിജിപിക്ക് പരാതി നൽകി മന്ത്രിയുടെ ഓഫീസ്

image


അങ്കണവാടിയിൽ 'ബിരിയാണി' ചോദിച്ച് ശ്രദ്ധ നേടിയ ശങ്കു എന്ന കുട്ടിയെ അങ്കണവാടിയിൽ നിന്ന് സസ്പെൻഡ് ചെയ്തെന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തക്കെതിരെ മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് പരാതി നൽകി . സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നത് അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വർത്തയാണെന്ന് കാണിച്ചാണ് മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഡ്വ. ത്രിദീപ് കുമാർ ഡിജിപിക്ക് പരാതി നൽകിയത്. 

കഴിഞ്ഞ ദിവസമാണ് മന്ത്രി ബിന്ദു കൃഷ്ണയുടെ ഒരു പരാമർശത്തെ തിരുത്തി കൊണ്ട് വൈറൽ താരമായ ശങ്കു രംഗത്തെത്തിയത്. കൊല്ലം ചവറയിലെ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധാമണിയുടെ കൊച്ചു മകനാണ് ശങ്കു എന്നായിരുന്നു ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന് മറുപടിയുമായാണ് ശങ്കു രംഗത്തെത്തിയത്.'പുതിയ മന്ത്രി ആന്റി പറഞ്ഞു, ഞാൻ രാധാമണി ചേച്ചിയുടെ കൊച്ചുമോനാണ്. ഞാൻ രാധാമണി ചേച്ചീടെയൊന്നും കൊച്ചുമോനല്ല. എന്റെ അപ്പാമ്മയുടെ പേര് ഓമന. എന്റെ അമ്മാമ്മയുടെ പേര് റീന തങ്കപ്പൻ. ഇത്രേയൂള്ളൂ കാര്യം' എന്നാണ് ശങ്കു വീഡിയോയിൽ പറഞ്ഞത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു