സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു; പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവ സംവിധായകൻ അറസ്റ്റിൽ

  1. Home
  2. Kerala

സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു; പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവ സംവിധായകൻ അറസ്റ്റിൽ

GIRL


കോഴിക്കോട് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസിൽ യുവ സംവിധായകൻ അറസ്റ്റിൽ. 
കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36)യെയാണ് പൊലീസ്  പിടികൂടിയത്. ഇയാൾ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് നടക്കാവിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ കൊയിലാണ്ടി പൊലീസാണ് പിടികൂടിയത്. 

പെൺകുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസിൽ ഒന്നര മാസം മുമ്പ് അറസ്റ്റിലായിരുന്ന ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിനിടയിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന വിവരം പൊലീസിന് കിട്ടിയത്.