പാർട്ടിക്കിടെ വനിതാ ഹൗസ് സർജനോട് മോശമായി പെരുമാറി; ഡോക്ടർക്ക് സസ്‌പെൻഷൻ

  1. Home
  2. Kerala

പാർട്ടിക്കിടെ വനിതാ ഹൗസ് സർജനോട് മോശമായി പെരുമാറി; ഡോക്ടർക്ക് സസ്‌പെൻഷൻ

medical


തൃശൂരിലെ വനിതാ ഹൗസ് സർജനോട് അപമര്യാദയായി പെരുമാറിയ ഡോക്ടറെ സസ്പൻഡ് ചെയ്തു. തൃശൂർ മെഡിക്കൽ കോളേജ് സർജിക്കൽ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ടി ജെ പോളിയെ ആണ് സസ്‌പെൻഡ് ചെയ്തത്. ചെറായി ബീച്ച് റിസോർട്ടിലെ ആഘോഷ പരിപാടിക്കിടെയാണ് യൂണിറ്റ് ചീഫ് കൂടിയായ ഡോക്ടർ, ഹൗസ് സർജനായ യുവതിയോട് അപമര്യാദയായി പെരുമാറിയത്. 

സംഭവത്തിൽ യുവതിയുടെ പരാതിയിൽ ആഭ്യന്തര സമിതി അന്വേഷണ റിപോർട്ട് ലഭിച്ചതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് ഡോക്ടറെ സസ്‌പെൻഡ് ചെയ്തത്.