കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി, മരണത്തിൽ ദുരൂഹത

  1. Home
  2. Kerala

കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി, മരണത്തിൽ ദുരൂഹത

 അതുൽ പോൾ


വയനാട് മാനന്തവാടിയിൽ പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മാനന്തവാടിയിലെ കമ്മന പയ്യപ്പിള്ളി പൗലോസ്-ബിന്ദു ദമ്പതികളുടെ മകൻ അതുൽ പോൾ (19)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കമ്മന ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും. ഇന്നലെ രാത്രിയാണ് അതുലിനെ പുഴയിൽ കാണാതായെന്ന സംശയത്തെ തുടർന്ന് തെരച്ചിൽ ആരംഭിച്ചത്.ഇന്നലെ രാത്രിയിൽ വള്ളിയൂർക്കാവ് പാലത്തിലെത്തിയ യുവാവ് പുഴയിലേക്ക് ചാടിയതായി പറയപ്പെടുന്നു.പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു