ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ അമൂല്യ വസ്തുക്കൾ കാണാതായ സംഭവം: ഡിജിപി റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറും

  1. Home
  2. Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ അമൂല്യ വസ്തുക്കൾ കാണാതായ സംഭവം: ഡിജിപി റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറും

IMAGE


ശ്രീ പത്മനാഭ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച സ്വർണക്കട്ടികളും നാണയങ്ങളും കാണാതായ സംഭവത്തിൽ ഡിജിപി നൽകിയ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി ആഭ്യന്തര മന്ത്രിക്ക് കൈമാറും.
എഡിജിപി എസ്. ശ്രീജിത്ത് 2026 മേയ് 15ന് സമർപ്പിച്ച റിപ്പോർട്ടിൽ ക്ഷേത്രത്തിലെ ചില അമൂല്യ വസ്തുക്കൾ കാണാതായതായി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഭരണതലത്തിൽ തുടർനടപടികൾക്ക് നീക്കം നടക്കുന്നത്.അതേസമയം, സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ ക്ഷേത്ര ഭരണസമിതി വെള്ളിയാഴ്ച യോഗം ചേരും. പൊലീസ് റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാണ് ഈ യോഗം നടക്കുന്നത്.കൂടാതെ, സംസ്ഥാന പൊലീസ് മേധാവി നൽകിയ കത്തിൽ ''വൈര നമ'' എന്ന ഒരു ആഭരണം ഏകദേശം ആറുമാസമായി കാണാതായതായും പറയുന്നു.