എംഎൽഎ ഹോസ്റ്റൽ ഇനി ജിം, ഗെയിം സോൺ ഉൾപ്പെടെയുള്ള അത്യാധുനിക മാളിക; കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി മുഖ്യമന്ത്രി

  1. Home
  2. Kerala

എംഎൽഎ ഹോസ്റ്റൽ ഇനി ജിം, ഗെയിം സോൺ ഉൾപ്പെടെയുള്ള അത്യാധുനിക മാളിക; കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി മുഖ്യമന്ത്രി

MLA


എം.എൽ.എ ഹോസ്റ്റലിലെ പൊളിച്ചുമാറ്റിയ 'പമ്പ' ബ്ലോക്കിന് പകരമായി ആധുനിക സൗകര്യങ്ങളുള്ള ബഹുനില മാളിക വരുന്നു. 11 നിലകളിലായി അറുപത് ഫ്ലാറ്റുകളും വാഹനപാർക്കിംഗിനായി രണ്ട് അടിത്തറ നിലകളും (സെല്ലാർ) പുതിയ കെട്ടിടത്തിൽ ഉണ്ടാവും. ജിംനേഷ്യത്തിന് പുറമേ, ബില്യാഡ്സും കാർഡ്സും കളിക്കാൻ വിനോദമേഖല പ്രത്യേകം സജ്ജമാക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. 76.96 കോടി രൂപ ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മിക്കുന്നത്. 2026 ജനുവരി 31ഓടെ ഉപയോഗസജ്ജമാകുമെന്നാണ് അധികൃതരുടെ പ്രഖ്യാപനം. സ്പീക്കർ എ.എൻ. ഷംസീർ അദ്ധ്യക്ഷത വഹിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, നിയമസഭാ ഹൗസ് കമ്മിറ്റി ചെയർമാൻ കോവൂർ കുഞ്ഞുമോൻ എം.എൽ.എ, നിയമസഭാ സെക്രട്ടറി എ.എം. ബഷീർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ബാച്ചിലർമാരായ എം.എൽ.എമാർക്ക് താമസിക്കാനായി 1971ൽ നിർമ്മിച്ചതാണ് നിലവിലുണ്ടായിരുന്ന പമ്പ ബ്ലോക്ക്. 51 വർഷം പഴക്കമുള്ള ഈ ഹോസ്റ്റൽ സമുച്ചയം നിന്നിടത്താണ് പുതിയത് ഉയരുന്നത്.