എം.എൽ.എമാരും ഭാരവാഹികളും ഡി.സി.സി യോഗത്തിനെത്തിയില്ല; പൊട്ടിത്തെറിച്ച് ദീപാദാസ് മുൻഷി

  1. Home
  2. Kerala

എം.എൽ.എമാരും ഭാരവാഹികളും ഡി.സി.സി യോഗത്തിനെത്തിയില്ല; പൊട്ടിത്തെറിച്ച് ദീപാദാസ് മുൻഷി

deepa


തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി (DCC) യോഗത്തിൽ രോഷാകുലയായി എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി. പ്രാദേശിക എം.എൽ.എമാരും പ്രമുഖ ഭാരവാഹികളും യോഗത്തിൽ നിന്ന് വിട്ടുനിന്നതാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറിയെ പ്രകോപിപ്പിച്ചത്. നേതാക്കൾ യോഗത്തിൽ പങ്കെടുക്കാത്തത് അതീവ ഗൗരവത്തോടെ കാണണമെന്നും വലിയൊരു ബോർഡ് സ്ഥാപിച്ചതുകൊണ്ട് മാത്രം ആളുകൾ യോഗത്തിലേക്ക് കടന്നുവരുമെന്ന് കരുതരുതെന്നും അവർ കർശനമായി വിമർശിച്ചു.

ജില്ലയിൽ നിന്നുള്ള ഒരു എം.എൽ.എ പോലും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. 28 ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരിൽ 13 പേർ മാത്രമാണ് ഹാജരായത്. പാലോട് രവി ഉൾപ്പെടെയുള്ള മൂന്ന് കെ.പി.സി.സി ഭാരവാഹികളും യോഗത്തിൽ നിന്ന് വിട്ടുനിന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേന്ദ്ര തലത്തിൽ കോൺഗ്രസ് ആസൂത്രണം ചെയ്യുന്ന ദേശീയ പ്രക്ഷോഭ പരിപാടികൾ വിശദീകരിക്കാനാണ് യോഗം വിളിച്ചുചേർത്തത്. എ.ഐ.സി.സി പ്രതിനിധി എച്ച്.കെ. പാട്ടീലും യോഗത്തിൽ സംബന്ധിച്ചിരുന്നു. യോഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഡി.സി.സി അധ്യക്ഷൻ എൻ. ശക്തൻ മണ്ഡലത്തിലേക്ക് പോയതിനെ തുടർന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനലാണ് അധ്യക്ഷത വഹിച്ചത്.