വി.ഡി.സതീശന് ആശംസകൾ അറിയിച്ച് എം.എം.മണി

  1. Home
  2. Kerala

വി.ഡി.സതീശന് ആശംസകൾ അറിയിച്ച് എം.എം.മണി

image


നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകൾ അറിയിച്ച് സിപിഎം നേതാവും മുൻമന്ത്രിയുമായ എം.എം. മണി. 'ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ തന്നെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ അദ്ദേഹം സന്തോഷം പങ്കുവെച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകൾ നേരുന്നു. തിരഞ്ഞെടുപ്പിൽ പൊതുജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് കാണാൻ കട്ടവെയിറ്റിങ്ങും' എന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.പത്ത് ദിവസം നീണ്ടുനിന്ന ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് സതീശനെ കേരള മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്.കേരളത്തിന്റെ 24-ാം മുഖ്യമന്ത്രിയാണ് വി.ഡി.സതീശൻ.