പോക്കറ്റിലുണ്ടായിരുന്ന ഫോൺ പൊട്ടിത്തെറിച്ചു; 70 കാരന്റെ ഷർട്ടിലേക്ക് അടക്കം തീപടർന്നു

  1. Home
  2. Kerala

പോക്കറ്റിലുണ്ടായിരുന്ന ഫോൺ പൊട്ടിത്തെറിച്ചു; 70 കാരന്റെ ഷർട്ടിലേക്ക് അടക്കം തീപടർന്നു

Phone explosion


തൃശൂരിൽ പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാൽ സ്വദേശി ഏലിയാസ് (70)ന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍  പരുക്കേൽക്കാതെ ഏലിയാസ് രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.

ചായ കുടിക്കുന്നതിനായി  ഹോട്ടലിൽ ഇരിക്കുമ്പോഴായിരുന്നു ഏലിയാസിന്റെ പോക്കറ്റലുണ്ടായിരുന്ന ഫോൺ പെട്ടെന്ന് പൊട്ടിത്തെറിച്ചത്. പിന്നാലെ തീ ഷർട്ടിലേക്ക് അടക്കം പടർന്നു. പഴയ മോഡൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതാണെന്നാണ് നിഗമനം. അപകടം ഉണ്ടായ ഉടനെ അടുത്തുണ്ടായിരുന്നവർ ഫോൺ എടുത്തെറിഞ്ഞ് വെള്ളമൊഴിച്ച് തീ അണച്ചു.