'മോദിജിക്ക് നോബൽ കിട്ടാൻ പോകുന്നത്'...; സി.ആർ പരമേശ്വരന്റെ കുറിപ്പ്

  1. Home
  2. Kerala

'മോദിജിക്ക് നോബൽ കിട്ടാൻ പോകുന്നത്'...; സി.ആർ പരമേശ്വരന്റെ കുറിപ്പ്

cr


പ്രധാനമന്ത്രി നരേന്ദ്രമോദിജിക്ക് നോബൽ കിട്ടാൻ പോകുന്നത് സമാധാനത്തിന് അല്ല ഫിസിക്സിൽ ആകും എന്ന് എഴുത്തുകാരനും സാമൂഹ്യനിരീക്ഷകനുമായ സി ആർ പരമേശ്വരൻ. കാരണം, ഭരണമേറ്റ ഉടനെ അദ്ദേഹം പുഷ്പകവിമാനം ഉൾപ്പടെയുള്ള പ്രാചീന ഏവിയേഷൻ ടെക്നോളജിയെ കുറിച്ച് വിദഗ്ധ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട് പരമേശ്വരൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മോദിജിക്ക് നോബൽ കിട്ടാൻ പോകുന്നത് സമാധാനത്തിനല്ല.

ഫിസിക്സിൽ ആകും. കാരണം, ഭരണമേറ്റ ഉടനെ അദ്ദേഹം പുഷ്പകവിമാനം ഉൾപ്പടെയുള്ള പ്രാചീന ഏവിയേഷൻ ടെക്നോളജിയെ കുറിച്ച് വിദഗ്ധ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.

മെഡിസിനിലും ആവാം. അന്ന് ഗണപതിയെ ഉദാഹരിച്ച് പ്ലാസ്റ്റിക് സർജറിയെ കുറിച്ച് അഗാധ ജ്ഞാനം പ്രസരിപ്പിച്ച ആളാണ്.

പിണറായിജി രണ്ടാം വട്ടം മുഖ്യമന്ത്രി ആയപ്പോൾ 'ഇനി ഒരു നോബൽ കൂടി കിട്ടണം ' എന്ന് വികാരവിക്ഷുബ്ധനായ ഒരാളെ അറിയാം . അശോകൻ ഗീബൽസിന്റെ നിലവാരത്തിൽ ഉള്ള ആളല്ല. സ്വന്തം മേഖലയിൽ നല്ല ആധികാരികത ഉള്ള ആൾ തന്നെ.

എല്ലാ തരം അടിമകളുടെയും മനോനില അനന്തം, അജ്ഞാതം, അവർണ്ണനീയം.