ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പത്തുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം; 52-കാരനെ ഓടിച്ചിട്ട് പിടികൂടി

  1. Home
  2. Kerala

ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പത്തുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം; 52-കാരനെ ഓടിച്ചിട്ട് പിടികൂടി

Arrest


നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പത്തുവയസ്സുകാരിയെ കടന്നുപിടിക്കാന്‍ ശ്രമം. ആശുപത്രിയില്‍ ഡോക്ടറെ കാത്തിരിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ തൊട്ടടുത്ത കസേരയില്‍ ഇരുന്നയാള്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചത്. സംഭവത്തിന് പിന്നാലെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച കുറ്റാരോപിതനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. ഉദിയന്‍കുളങ്ങര സ്വദേശി സതീഷ്(52) ആണ് ആശുപത്രിയില്‍ പെണ്‍കുട്ടിക്ക് നേരേ അതിക്രമം കാട്ടിയതെന്നാണ് ആരോപണം. തിങ്കളാഴ്ച രാവിലെ കണ്ണിന് സുഖമില്ലാതെ ചികിത്സയ്‌ക്കെത്തിയതായിരുന്നു പെണ്‍കുട്ടി. ഒ.പി.യില്‍ ഡോക്ടറെ കാണാനായി കാത്തിരിക്കുന്നതിനിടെയാണ് തൊട്ടടുത്ത കസേരയിലിരുന്ന സതീഷ് പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത്.

ഇതോടെ പെണ്‍കുട്ടി ബഹളംവെയ്ക്കുകയും പ്രതി ആശുപത്രിയില്‍നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍, ഇയാളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസിന് കൈമാറി. പ്രതി നിലവില്‍ നെയ്യാറ്റിന്‍കര പോലീസിന്റെ കസ്റ്റഡിയിലാണ്.