കാലവർഷക്കെടുതി: ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ പരിതാപകരമെന്ന് എം വി ഗോവിന്ദൻ

  1. Home
  2. Kerala

കാലവർഷക്കെടുതി: ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ പരിതാപകരമെന്ന് എം വി ഗോവിന്ദൻ

MV Govindan


സംസ്ഥാനത്ത് കാലവർഷക്കെടുതിയെ തുടർന്ന് പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ പരിതാപകരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചങ്ങനാശ്ശേരിയിലെ ഒരു ക്യാമ്പിൽ ഭക്ഷണവും വെള്ളവും ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും പല ദുരിതാശ്വാസ ക്യാമ്പുകളിലും ദുരിതം മാത്രമാണുള്ളതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 2018, 2019 കാലഘട്ടങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏകോപനം ഉണ്ടായിരുന്നുവെന്നും ഇപ്പോൾ അതില്ലെന്നും അദ്ദേഹം വിമർശിച്ചു.

ഭക്ഷണം നൽകാൻ സന്നദ്ധ സംഘടനകൾ തയ്യാറാണെങ്കിലും സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ സർക്കാരിന് വ്യക്തമായ ധാരണയില്ലെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ സിപിഐഎമ്മിന് രാഷ്ട്രീയ ലക്ഷ്യമില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

അതേസമയം, പുനർജനിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിയെക്കൊണ്ട് കുറ്റവിമുക്തനാണെന്ന് പറയിപ്പിച്ചുവെന്നും എന്നാൽ കേസ് ഇപ്പോഴും കോടതിയിലുണ്ടെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.