മാസപ്പടി കേസ്:എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ

  1. Home
  2. Kerala

മാസപ്പടി കേസ്:എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ

image


മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതിനെതിരായ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പൊതുപ്രവർത്തകൻ കെ.എം. ഷാജഹാൻ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. ബാങ്ക് രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ ഇഡി കൈമാറിയിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തത് ഒത്തുകളിയാണെന്നാണ് ഹർജിയിലെ ആരോപണം.സിഎംആർഎൽ-എക്സ്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. പിണറായി വിജയൻ, ടി.വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇഡിയുടെ ശുപാർശ.