മാസപ്പടി കേസ്: CMRL ഡയറക്ടർ ശരൺ എസ്. കർത്തയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

  1. Home
  2. Kerala

മാസപ്പടി കേസ്: CMRL ഡയറക്ടർ ശരൺ എസ്. കർത്തയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

IMAGE


മാസപ്പടി കേസിൽ സിഎംആർഎൽ ഡയറക്‌ടർ ശരൺ എസ്. കർത്ത വീണ്ടും ഇ.ഡി വീണ്ടും ചോദ്യം ചെയ്യുന്നു കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ രാവിലെ പത്തരയോടെയാണ് നടപടികൾ ആരംഭിച്ചത്. ഇത് രണ്ടാം തവണയാണ് ശരണിനെ ഇ.ഡി. ചോദ്യം ചെയ്യുന്നത്. നേരത്തെ പത്ത് മണിക്കൂറോളം ഇദ്ദേഹത്തെ ചോദ്യം ചെയ്‌തിരുന്നു. ടി. വീണയെ വീണ്ടും ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് ശരണിനെ വിളിപ്പിച്ചിരിക്കുന്നത്. എക്സ്‌സാലോജിക്‌സിന് കരാർ നൽകിയതിന്റെ പശ്ചാത്തലം, 2016-2021 കാലയളവിൽ സർക്കാരിൽ നിന്ന് ലഭിച്ച സഹായങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഇ.ഡി. പരിശോധിക്കുന്നത് .

കേസിൽ എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകളുടെ പരിശോധന ഇ ഡി ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശരണിനെ രണ്ടാം തവണ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.നേരത്തെ ടി. വീണയെ രണ്ടുതവണ ചോദ്യം ചെയ്‌തിരുന്നു.എന്നാൽ, സിഎംആർഎൽ ഉദ്യോഗസ്ഥരുടെയും ടി. വീണയുടെയും മൊഴികളിൽ വ്യത്യാസങ്ങൾ ഉണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തൽ. ഈ വിഷയങ്ങളിൽ വ്യക്തത നേടുന്നതിനായാണ് ശരൺ എസ്. കർത്തയെ വീണ്ടും ചോദ്യം ചെയ്യുന്നതെന്ന് വിവരം.