അമ്പലപ്പുഴയിൽ മകൻ മർദിച്ച അമ്മ മരിച്ചു

  1. Home
  2. Kerala

അമ്പലപ്പുഴയിൽ മകൻ മർദിച്ച അമ്മ മരിച്ചു

image


ആലപ്പുഴ അമ്പലപ്പുഴയിൽ മദ്യപിച്ചെത്തിയ മകന്റെ മർദനത്തിൽ ചികിത്സയിലായിരുന്നു അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരി പറമ്പിൽ ആനി ആണ് മരിച്ചത്. സംഭവത്തിൽ മകൻ ജോൺസൺ ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

കഴിഞ്ഞ ഞായറാഴ്ചയാണ് മദ്യപിച്ച് എത്തിയ മകൻ അമ്മയെ മർദ്ദിച്ച് അവശയാക്കിയത്. ആക്രമണത്തിൽ ആനിക്ക് ഗുരുതര പരുക്കേറ്റിരുന്നു. മർദ്ദനം തടയാൻ എത്തിയ പിതാവ് ജോയിയെയും ജോൺസൺ മർദിച്ചു. ഇരുവരും പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും ആനയുടെ പരിക്ക് ഗുരുതരമായതിനാൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരത്തോടെയാണ് മരിച്ചത്. ജോൺസൺ മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കാറുണ്ടെന്ന് സമീപവാസികൾ പറഞ്ഞു. മർദ്ദനത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത ജോൺസനെ കോടതി റിമാൻഡ് ചെയ്തിരുന്നു