''അമ്മ'യിലെ കൂട്ടരാജി ഭീരുത്വം; സിനിമയിൽ താരമേധാവിത്വം തകർന്ന് തുടങ്ങി'; ശ്രീകുമാരൻ തമ്പി

  1. Home
  2. Kerala

''അമ്മ'യിലെ കൂട്ടരാജി ഭീരുത്വം; സിനിമയിൽ താരമേധാവിത്വം തകർന്ന് തുടങ്ങി'; ശ്രീകുമാരൻ തമ്പി

sreekumaran-thampi


 

താരസംഘടന അമ്മയിലെ കൂട്ടരാജി ഭീരുത്വമെന്ന് ​ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. നീതിപൂർവമായ തീരുമാനം കോടതി സ്വീകരിക്കുമെന്ന് പറ‍ഞ്ഞ ശ്രീകുമാരൻ തമ്പി ആരോപണ വിധേയരെ കുറ്റവാളികളാക്കരുതെന്നും അഭിപ്രായപ്പെട്ടു. 

തെന്നിന്ത്യൻ സിനിമകളിൽ സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾ ഏറ്റവും കുറവ് മലയാള സിനിമയിലാണ്. സിനിമയിലെ താരമേധാവിത്വം അവസാനിക്കണെന്നും ശ്രീകുമാരൻ തമ്പി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. താരമേധാവിത്വം തകർന്നു തുടങ്ങി ഇനി പവർ ഗ്രൂപ്പൊന്നും സിനിമയിൽ ഉണ്ടാകില്ലെന്നും പറഞ്ഞ അദ്ദേഹം നടൻ മുകേഷ് എം എൽ എ സ്ഥാനം രാജിവെക്കണമെന്നും അഭിപ്രായപ്പെട്ടു.