ആലുവയിൽ 14 കാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ പങ്കാളി അറസ്റ്റിൽ

ആലുവയിൽ പതിനാലുകാരിയെ പീഡിപ്പിച്ചതിന് അമ്മയുടെ പങ്കാളിയെ പൊലീസ് അറസ്റ്റു ചെയ്തു. ആംബുലൻസ് ഡ്രൈവറായ ഇയാൾ കഴിഞ്ഞ ഒരു വർഷത്തോളമായി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.കുട്ടിയുടെ പിതാവ് ഒരു വർഷം മുമ്പ് കുടുംബത്തെ ഉപേക്ഷിച്ച ശേഷം, അമ്മയും കുട്ടിയും പ്രതിയോടൊപ്പമായിരുന്നു താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.ബന്ധുക്കളാണ് പീഡനവിവരം അമ്മയോട് പറഞ്ഞത്. പീഡിപ്പിക്കപ്പെട്ട കാര്യം കുട്ടി വെളിപ്പെടുത്തിയതിനെ തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.