എംഎസ്എഫ് പ്രവർത്തകൻ ആക്രമിക്കപ്പെട്ടു; പിന്നിൽ എസ്ഡിപിഐ പ്രവർത്തകരെന്ന് ആരോപണം
കണ്ണൂർ ഇരിട്ടി വിളക്കോട് എംഎസ്എഫ് പ്രവർത്തകൻ ആക്രമിക്കപ്പെട്ടു. ജില്ലാ പ്രവർത്തകസമിതി അംഗം നൈസാം പുഴക്കരയ്ക്കാണ് ആക്രമണത്തിൽ വെട്ടേറ്റത്. പരുക്കേറ്റ നിസാമിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബൈക്കിലും കാറിലുമെത്തിയവരാണ് ആക്രമിച്ച ആക്രമിച്ചത് എന്നാണ് നിസാമിന്റെ മൊഴി. ഞായർ രാത്രിയാണ് സംഭവം. നിസാമിന്റെ പരുക്ക് ഗുരുതരമല്ല.
ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് എംഎസ്എഫ് ആരോപിച്ചു. പ്രദേശത്ത് മുസ്ലിം ലീഗ്- എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. വോട്ടെടുപ്പിൽ പലയിടത്തും ലീഗ്- എസ്ഡിപിഐ പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആക്രമണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു
