കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എംഎസ്എഫിന് വിജയം; വയനാട് ജില്ലാ എക്സിക്യുട്ടീവ് അംഗമായി എം. ഫാത്തിമ നിഹ

  1. Home
  2. Kerala

കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എംഎസ്എഫിന് വിജയം; വയനാട് ജില്ലാ എക്സിക്യുട്ടീവ് അംഗമായി എം. ഫാത്തിമ നിഹ

kannur university


കണ്ണൂർ സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എംഎസ്എഫിന് മികച്ച നേട്ടം. നോമിനേഷൻ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ വയനാട് ജില്ലാ എക്സിക്യുട്ടീവ് അംഗമായി എംഎസ്എഫ് സ്ഥാനാർത്ഥി എം. ഫാത്തിമ നിഹ എൻ.കെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മാനന്തവാടി ഗവൺമെന്റ് കോളേജിൽ നിന്നുള്ള യുയുസിയാണ് ഫാത്തിമ നിഹ.

കഴിഞ്ഞ തവണ നറുക്കെടുപ്പിലൂടെയാണ് ഈ സീറ്റിൽ എംഎസ്എഫ് വിജയിച്ചിരുന്നത്. സീറ്റിലേക്ക് സ്ഥാനാർത്ഥിയെ നിർത്താൻ പോലും സാധിക്കാത്തത് എസ്എഫ്ഐയുടെ രാഷ്ട്രീയ പരാജയമാണെന്ന് എംഎസ്എഫ് കണ്ണൂർ ജില്ലാ ഭാരവാഹികൾ ആരോപിച്ചു. വൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എംഎസ്എഫ് പ്രവർത്തകർ പ്രകടനം നടത്തി. വിവിധ എംഎസ്എഫ്, യൂത്ത് ലീഗ് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.