മുല്ലപ്പെരിയാർ അണക്കെട്ടിൽ സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി

  1. Home
  2. Kerala

മുല്ലപ്പെരിയാർ അണക്കെട്ടിൽ സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി

MULLAPERIYAR


മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തുടക്കമായി. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.

ദേശീയ ജലവൈദ്യുത കോർപ്പറേഷന്റെ മുൻ സി.എം.ഡി ബൽരാജ് ജോഷിയാണ് സമിതി അധ്യക്ഷൻ. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് കേരളത്തിന്റെ പ്രതിനിധിയാണ്.

കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ കേസിലാണ് 2022ൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയതായി സമഗ്ര സുരക്ഷാ പരിശോധന നടത്താൻ സുപ്രീംകോടതി നിർദേശിച്ചത്. അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ ഉൾപ്പെടെയുള്ള വിവിധ വശങ്ങൾ വിദഗ്ധ സമിതി പരിശോധിക്കും