മുനമ്പം ഭൂമി പ്രശ്നം; സമവായ നീക്കവുമായി മുസ്ലിം ലീഗ്, ലത്തീന്‍ മെത്രാന്‍ സമിതിയുമായി ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

  1. Home
  2. Kerala

മുനമ്പം ഭൂമി പ്രശ്നം; സമവായ നീക്കവുമായി മുസ്ലിം ലീഗ്, ലത്തീന്‍ മെത്രാന്‍ സമിതിയുമായി ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

MUNAMBAM


മുനമ്പം ഭൂമി പ്രശ്നത്തില്‍  സമവായ നീക്കവുമായി മുസ്ലിം ലീഗ്. ലത്തീന്‍ മെത്രാന്‍ സമിതിയുമായി ലീഗ് നേതാക്കള്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തി. വരാപ്പുഴ ബിഷപ്പ് ഹൗസിലെത്തിയാണ് ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കള്‍ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച നടത്തിയത്. മുനമ്പത്തെ സമര സമിതിയുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.


മുനമ്പം വിഷയം രമ്യമായ പരിഹാരത്തിന് സർക്കാർ ഇടപെട്ടില്ലെങ്കിൽ മുസ്ലിം ലീഗ് മുൻകയ്യെടുക്കുമെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ അറിയിച്ചിരുന്നു. ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ബിഷപ്പുമാരുമായി ചർച്ച നടത്തുമെന്നും  പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. മുനമ്പത്തെ താമസക്കാരെ കുടിയിറക്കരുതെന്ന നിലപാടിൽ എല്ലാവർക്കും യോജിപ്പാണ്. മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്തി വർഗീയ ചേരിതിരിവിന് ഒരു കൂട്ടർ ശ്രമിക്കുകയാണ്. സർക്കാരിന്റെ തീരുമാനം വൈകുന്നതിന് നൽകേണ്ടിവരുന്നതു വലിയ വിലയാണെന്നും കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു.