മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
തൃശൂർ മുണ്ടത്തിക്കോട് നടന്ന വെടിക്കെട്ട് ദുരന്തത്തിൽ സ്വമേധയാ കേസെടുത്തു ഹൈക്കോടതി. സംഭവത്തിൽ സംസ്ഥാന സർക്കാരിനും കൊച്ചിൻ, തിരുവമ്പാടി ദേവസ്വം ബോർഡുകൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ജൂൺ 16നകം വിശദീകരണം നൽകാനാണ് നിർദേശം.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് നടപടി സ്വീകരിച്ചത്.
തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയിൽ ഏപ്രിൽ 21-ാം തീയതിയാണ് വൻ സ്‌ഫോടനമുണ്ടായത്.ദുരന്തത്തിൽ 17 പേർ മരണപ്പെട്ടു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ശരീരഭാഗങ്ങൾ 500 മീറ്റർ അകലെയുവരെ ചിതറിത്തെറിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.സംഭവത്തിൽ സർക്കാർ നേരത്തെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മുൻ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെയാണ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായി നിയമിച്ചിരിക്കുന്നത്.
