കൊല്ലം വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

  1. Home
  2. Kerala

കൊല്ലം വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

image


സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് സമീപം വയോധികനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശി പിടിയിൽ. തക്കല സ്വദേശി വിജുവാണ് തമിഴ്‌നാട് വാൽപാറയിൽ നിന്ന് പിടിയിലായത്.തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ സിറ്റി ഡാൻസാഫ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് നടപടി. മെയ് 24ന് അർദ്ധരാത്രി കടത്തിണ്ണയിൽ ഉറങ്ങിക്കിടന്നിരുന്ന രാജേന്ദ്രൻ എന്ന വയോധികനെയാണ് കൊലപ്പെടുത്തിയത്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന പ്രതിയെ വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തിലൂടെയാണ് പിടികൂടിയത്.

അതേസമയം പ്രതി ഒരു സീരിയൽ കില്ലർ ആണോ എന്ന സംശയത്തിലാണ് എപ്പോൾ പോലീസ്. ഏപ്രിൽ 19ന് നടന്ന സമാനമായ മറ്റൊരു വയോധികന്റെ കൊലപാതകവുമായും വിജു സുരേഷിന് ബന്ധമുണ്ടെന്നാണ് നിഗമനം. കൊല്ലപ്പെട്ട രണ്ടുപേരും കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന അനാഥരായ വയോധികനായിരുന്നു. ഒരേ രീതിയിലാണ് കൊലപാതകങ്ങളും നടന്നിരിക്കുന്നത് ഇതാണ് പോലീസിൽ സംശയം ജനിപ്പിക്കുന്നത്.