നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി
നെടുമങ്ങാട് ഒന്നര വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി. അമ്മയും പങ്കാളിയും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് കോടതി ഇടപെടൽ.സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി, ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥൻ മുദ്രവച്ച കവറിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശിച്ചു.കുട്ടിയുടെ മുത്തശ്ശി നേരത്തെ നൽകിയ പരാതിയിൽ എന്തുകൊണ്ട് കേസെടുത്തില്ലെന്നും ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതിയും മുൻപരാതികളിൽ സ്വീകരിച്ച നടപടികളും റിപ്പോർട്ടിൽ വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
