മുത്തങ്ങ സമരം: പൊലീസ് മർദിച്ച കെ.കെ. സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

  1. Home
  2. Kerala

മുത്തങ്ങ സമരം: പൊലീസ് മർദിച്ച കെ.കെ. സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

image


മുത്തങ്ങ സമരത്തിനിടെ പൊലീസ് മർദനത്തിനിരയായ മുൻ ഡയറ്റ് അധ്യാപകൻ കെ.കെ. സുരേന്ദ്രന് ഒടുവിൽ നീതി. 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവിറക്കി. സമരകാലത്ത് നേരിടേണ്ടിവന്ന പൊലീസ് പീഡനങ്ങൾ കണക്കിലെടുത്താണ് നടപടി.

നഷ്ടപരിഹാരത്തുക സർക്കാരിന് സാമ്പത്തിക ബാധ്യതയാകാതെ, മർദനത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ദിവസങ്ങൾക്ക് മുമ്പ് സുരേന്ദ്രൻ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് തന്റെ ദുരവസ്ഥ ബോധ്യപ്പെടുത്തിയിരുന്നു. കേസിൽ മേൽക്കോടതികളിൽ അപ്പീൽ നൽകേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നാലെയാണ് നടപടി.

നേരത്തെ,  കേസില്‍ കെ കെ സുരേന്ദ്രനെ സിബിഐ കുറ്റവിമുക്തനാക്കിയിരുന്നു. നഷ്ടപരിഹാരം നല്‍കാന്‍ കോടതി ആദ്യം ഉത്തരവിട്ടത് 2021ലാണ്. എന്നാല്‍, ഈ വിധിക്കെതിരെ സര്‍ക്കാരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും അപ്പീല്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് 2026ല്‍ കല്‍പ്പറ്റ കോടതി നഷ്ടപരിഹാരത്തുക 12.5 ലക്ഷമായി ഉയര്‍ത്തി വിധി പ്രസ്താവിക്കുകയായിരുന്നു.