വീട്ടിലെ വാതിലടച്ച് പാചകവാതക സിലിണ്ടറുകൾ തുറന്നുവിട്ടു; മൂവാറ്റുപുഴയിൽ യുവാവ് തുങ്ങി മരിച്ചനിലയിൽ

  1. Home
  2. Kerala

വീട്ടിലെ വാതിലടച്ച് പാചകവാതക സിലിണ്ടറുകൾ തുറന്നുവിട്ടു; മൂവാറ്റുപുഴയിൽ യുവാവ് തുങ്ങി മരിച്ചനിലയിൽ

death


വീട്ടിലെ പാചകവാതക സിലിണ്ടർ തുറന്നു വിട്ട ശേഷം യുവാവു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കല്ലൂർക്കാട് കുളങ്ങാട്ടുപാറ കോട്ടയിൽ ജോൺസൺ (36) ആണു മരിച്ചത്.

ചൊവ്വാഴ്ച രാത്രിയാണു ജോൺസനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും കുട്ടിയും വീട്ടിൽ നിന്നു പുറത്തിറങ്ങിയപ്പോൾ വാതിലടച്ചു വീടിനുള്ളിലുണ്ടായിരുന്ന രണ്ടു പാചകവാതക സിലിണ്ടറും തുറന്നു വിട്ട ശേഷം ജോൺസൺ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കല്ലൂർക്കാട് നിന്ന് അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയാണു മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്.