ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ വാഹനത്തിന് പിഴ: എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ

  1. Home
  2. Kerala

ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ വാഹനത്തിന് പിഴ: എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ

mvd suspension


ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ അടൂർ എംവിഡി സ്‌ക്വാഡിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ (എംവിഐ) ഗതാഗത വകുപ്പ് സസ്പെൻഡ് ചെയ്തു. ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരമാണ് അടിയന്തര നടപടി.

വെള്ളക്കെട്ടിൽപ്പെട്ടവർക്ക് സഹായവും അവശ്യവസ്തുക്കളും എത്തിക്കാൻ എത്തിയ വാഹനത്തിനാണ് എംവിഡി ഉദ്യോഗസ്ഥൻ പിഴ ചുമത്തിയത്. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട സ്ഥലം എംഎൽഎ അബിൻ വർക്കി, പിഴത്തുക അടയ്ക്കാൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നെജോ മെഴുവേലിയോട് നിർദേശിക്കുകയായിരുന്നു.

തുടർന്ന് എംഎൽഎ വിഷയം ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഉദ്യോഗസ്ഥന്റെ നടപടിയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ ഗതാഗത വകുപ്പ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്